SFI EMEA


നാല് വർഷ ബിരുദ കോഴ്‌സുകളുടെ മേന്മകൾ എന്തെല്ലാം.?



4 വർഷ ബിരുദ പ്രോഗ്രാം ഏതെല്ലാം വിധത്തിലുണ്ട്

  1. മൂന്നു വർഷ അണ്ടർ ഗ്രാജ്വേഷൻ: ബിഎസ്‌സി, ബിഎ, ബികോം ബിരുദം. 3 വർഷം കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് പഠനം നിർത്താം. ഇവർക്കു പിന്നീട് പിജി ചെയ്യണമെങ്കിൽ 2 വർഷം തന്നെ വേണം

  2. നാലു വർഷ ബിരുദം (ഓണേഴ്സ്): ഇതു പൂർത്തിയാക്കിയാൽ പിന്നീട് പിജി ഒരു വർഷം മാത്രം. പിജി രണ്ടാം വർഷത്തിലേക്കു നേരിട്ടു ലാറ്ററൽ എൻട്രി ലഭിക്കും.

  3. ഓണേഴ്സ് വിത് റിസർച്: 4 വർഷം. ഇതു കഴിയുന്നവർക്കു പിജി ചെയ്യാതെ തന്നെ ഗവേഷണപഠനം നടത്താം


വിഷയങ്ങളെ മേജർ, മൈനർ എന്നിങ്ങനെ തിരിച്ചിരിക്കുന്നതായി കണ്ടു. അതിന്റെ അടിസ്ഥാനത്തിൽ പലതരം ബിരുദ പ്രോഗ്രാമുകളു ണ്ടെന്നും പറയുന്നു. ഇവയെക്കുറിച്ചു വിശദമാക്കാമോ ?


നിലവിലുള്ള ബിരുദത്തിന്റെ ഫോർമാറ്റ് (പാത്ത്‌വേ) ഒരു മെയിൻ, രണ്ടോ മൂന്നോ സബ്സിഡിയറി എന്നതാണ്. എന്നാൽ 4 വർഷ ബിരുദത്തിൽ പലതരം പഠന ഫോർമാറ്റുകൾ ലഭ്യമാണ്. ഫിസിക്സ് ഉദാഹരണമായെടുത്തുപറയാം




  1. സിംഗിൾ മേജർ: ഫിസിക്സ് ആണു മേജർ എങ്കിൽ അതിനൊപ്പം അതേ കോളജിലെ മറ്റ് 6 വകുപ്പുകളിൽനിന്ന് 6 കോഴ്സുകൾ വരെ മൈനറായി പഠിക്കാം. ഇവയിലെല്ലാം ആഴത്തിലല്ലാതെയുള്ള പഠനത്തിന് അവസരമുണ്ട്.

  2. മേജർ വിത്ത് മൾട്ടിപ്പിൾ ഡിസിപ്ലിൻസ്: നിലവിലുള്ള ബിരുദപഠനത്തിന്റെ അതേ മാതൃക. ഉദാ: ഫിസിക്സിനൊപ്പം മറ്റു രണ്ടു വിഷയങ്ങളും കൂടി പഠിക്കാം. മാത്‌സും കെമിസ്ട്രിയും മാത്രമല്ല, മാത്‌സ്– കൊമേഴ്സ്, ഹിസ്റ്ററി– പൊളിറ്റിക്സ് തുടങ്ങിയ കോംബിനേഷനുകൾ വരെ സാധ്യമെന്നതാണു വ്യത്യാസം.

  3. മേജർ വിത്ത് മൈനർ: ഇത്തരം പ്രോഗ്രാമിൽ പഠിക്കുന്ന മൈനർ വിഷയത്തിൽ പിജി പഠനം സാധ്യമാകും.

  4. മേജർ വിത്ത് വൊക്കേഷനൽ മൈനർ: തൊഴിൽസാധ്യതയുള്ള വിഷയം മൈനറായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഫിസിക്സിനൊപ്പം ഡേറ്റാ അനലിറ്റിക്സ്.

  5. ഡബിൾ മേജർ: രണ്ടു പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാം. ഉദാ: ഫിസിക്സും കെമിസ്ട്രിയും

  6. മൾട്ടിഡിസിപ്ലിനറി / ഇന്റർഡിസിപ്ലിനറി: 3 വ്യത്യസ്ത മേജർ വിഷയങ്ങൾ ചേരുന്ന കോംബിനേഷൻ. ഉദാഹരണത്തിന് ലൈഫ് സയൻസ്, മൈക്രോബയോളജി, ബയോടെക്നോളജി; അല്ലെങ്കിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് അടങ്ങുന്ന ഡേറ്റാ അനാലിസിസ് കോംബിനേഷൻ. ആദ്യ 3 പാത്ത്‌വേകൾ വ്യാപകമായി എല്ലാ കോളജുകളിലുമുണ്ടാകും. എന്നാൽ അവസാന 3 എണ്ണം കോളജുകളും യൂണിവേഴ്സിറ്റികളും പ്രത്യേകമായി ചെയ്യുന്നതാണ്. അവ വ്യാപകമായി ലഭ്യമാകണമെന്നില്ല


പുതിയ പഠനരീതിയിൽ പ്രോജക്ട്, ഇന്റേൺഷിപ് തുടങ്ങിയവ എങ്ങനെയാകും ?